August 17, 2026

അനിത സനല്‍കുമാറിന് കുടുംബശ്രീ അവാര്‍ഡ്

0
Jhjjh
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന കുടുംബശ്രീ മിഷന്റെ സ്‌നേഹാദരവും ജില്ലാ കുടുംബശ്രീ മിഷന്റെ ഈ വര്‍ഷത്തെ മികച്ച വനിതയ്ക്കുള്ള അവാര്‍ഡും അനിത സനല്‍കുമാറിന് ലഭിച്ചു. മുട്ടില്‍ സി ഡിഎസിലെ ഒന്നാം വാര്‍ഡ് കൈരളി കുടുംബശ്രീ അംഗമാണ് അനിത സനല്‍കുമാര്‍.കുടുംബശ്രീയുടെ സഹായത്തോടെ ഒന്നര വര്‍ഷത്തോളമായി നന്ദനം ട്രേഡേഴ്‌സ്,നന്ദനം ഓയില്‍ ആന്‍ഡ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്.

കഥ,കവിത,ലേഖനങ്ങള്‍ എന്നിവ എഴുതുന്നുണ്ട്.പ്രഭാത ചിന്തകള്‍,തരിവള കിലുക്കം, സൂര്യാര്‍ച്ചന എന്നിങ്ങനെ അനേകം കഥ കവിതകള്‍ ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.കേരള ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് പോലുള്ള പല മേഖലകളില്‍ നിന്നുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *