August 17, 2026

യുവതലമുറ സര്‍ക്കാര്‍ ഉദ്യോഗത്തോട് മുഖം തിരിക്കുന്നു; എന്‍.ജി.ഒ അസോസിയേഷന്‍

0
Ih
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: 117 മാസത്തെ ക്ഷാമബത്ത കുടിശ്ശിക തടഞ്ഞുവയ്ച്ചതിനെതിരെ എന്‍.ജി.ഒ അസോസിയേഷന്‍ വഞ്ചനാദിനം- പ്രതിഷേധപരിപാടി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സംഘടിപ്പിച്ചു.എന്‍.ജി.ഒ അസോസിയേഷന്‍് ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം പ്രതിഷേധപരിപാടി ചെയ്തു.സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി വി.എസ് ശരത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ ജിതേഷ് മുഖ്യപ്രഭാക്ഷണം നടത്തി.യുവാക്കളും അഭ്യസ്തവിദ്യരും സംസ്ഥാനം വിടുന്നുവെന്നും സര്‍ക്കാര്‍ ജോലിയോട് വിമുഖത കാണിക്കുന്നുവെന്നും ഇതിന്റെ ഉത്തരവാതിത്വം ഇടത് സര്‍ക്കാരിന് മാത്രമാണെന്നും എന്‍.ജി.ഒ അസോസിയേഷന്‍് ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ആരോപിച്ചു.

എം.വി സതീഷ്. ടി.പരമേശ്വരന്‍, കെ.ജി.പ്രശോഭ്,വി.എഫ്.റോബിന്‍സന്‍. നിഷാ പ്രസാദ്, വി.മുരളി, ലിതിന്‍ മാത്യു, കെ.സി.ജിനി എന്നിവര്‍ നേതൃത്വം കൊടുത്തു.
ഒന്‍മ്പത് വര്‍ഷമായി സംസ്ഥാന ജീവനക്കാരോടും ഇടത് സര്‍ക്കാര്‍ നീതിപുലര്‍ത്തുന്നില്ല. 11-ാം ശമ്പള പരിഷ്‌കരണ കുടിശ്ശിക, ക്ഷാമബത്ത, ഏണ്‍ഡ് ലീവ് സറണ്ടര്‍ ഇവയൊക്കെ സമയബന്ധിതയായി സര്‍ക്കാര്‍ അനുവദിക്കാത്തതു മൂലം ആകര്‍ഷണിയത നഷ്ടപ്പെട്ട് യുവക്കള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്‍പര്യം കാണിക്കാതെ മറ്റ് വഴികള്‍ തേടുന്നു. നല്ല മിടുക്കരായ ചെറുപ്പക്കാര്‍ സിവില്‍ സര്‍വ്വീസിലേക്ക് കടന്നു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ക്ഷാമബത്ത ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ എല്ലാം കൃത്യമായി അനുവദിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *