തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി
സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം . വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പണിമുടക്ക് ഒഴിവാക്കാന്‍ ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു.
പ്രവൃത്തിദിനം ആഴ്ച്ചയില്‍ 5 ദിവസമാക്കല്‍, ജീവനക്കാരുടെ റിക്രൂട്മെന്റ്, പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് നല്കുന്ന ആനുകൂല്യം തുടങ്ങിവയായിരുന്നു സംഘടനയുടെ ആവശ്യം.




Leave a Reply