വനദിനാചരണം ജില്ലാതല ഉദ്ഘാടനം കളക്ടര്‍ മേഘശ്രീ നിര്‍വഹിച്ചു
ലോക വന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഡബ്ലിയു.എം.ഒ. കോളേജില്‍ ജില്ലാ കളക്ടര്‍ മേഘശ്രീ ഐ.എ.എസ് നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷയായി. വനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കളക്ടര്‍, ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.കഴിഞ്ഞ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാവ് ജോണ്‍സണെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ കവുകള്‍ക്കുള്ള ധനസഹായ ഉത്തരവുകള്‍ കളക്ടര്‍ വിതരണം ചെയ്തു.
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് എം.ടി. ഹരിലാല്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന്‍, കല്‍പ്പറ്റ ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ മനോജ് കുമാര്‍, ഡബ്ലിയു.എം.ഒ. കോളേജ് പ്രിന്‍സിപ്പാള്‍ വിജി പോള്‍,കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.ഡബ്ലിയു.എം.ഒ. കോളേജ് വിദ്യാര്‍ത്ഥികള്‍, സോഷ്യല്‍ ഫോറസ്ട്രി വയനാട് ഡിവിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.





Leave a Reply