May 7, 2026

സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വന്യമൃഗ പ്രതിരോധം

0
Fsd

 

അപ്പപ്പാറ:തിരുനെല്ലി പഞ്ചായത്തിലെ അപ്പപാറ കോട്ടിയൂരില്‍ ടാറ്റ മോട്ടോഴ്സിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഷോക്ക് ഫെന്‍സിങ്ങിന് ആവശ്യമായ ബാറ്ററി, എനര്‍ജൈസര്‍, സോളാര്‍ പാനല്‍ എന്നിവ നല്‍കി. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ സംരഭമാണിത്. നിലവില്‍ ലൈന്‍ പ്രവര്‍ത്തനക്ഷമം അല്ലാത്ത ഇടങ്ങളില്‍ ജകീയപിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരോപ്രദേശത്തേയും ഗുണഭോക്താക്കളുടെ കമ്മിറ്റി രൂപീകരിച്ച് അവരില്‍ ഒരാളെ ലൈന്‍ പരിശോധിക്കാന്‍ നിശ്ചയിക്കുന്നു. അയാള്‍ക്കുള്ള വേതനം ഗുണഭോക്താക്കള്‍ പങ്കിട്ട് നല്‍കുന്നതിനൊപ്പം ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ മേല്‍നോട്ടവും സഹകരണവും ഉണ്ടാകും.

കല്‍പറ്റ ഹ്യൂം സെന്റര്‍ , ഷോള ഫോറസ്റ്റ് ട്രസ്റ്റ് എന്നിവരാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം എഡിസിഎഫ് സൂരജ് ബന്‍ ഐ എഫ് എസ് നിര്‍വ്വഹിച്ചു. വനത്തിനകത്തെ സെന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, കൂടുതല്‍സ്ഥലങ്ങളില്‍ ജലസംഭരണി, വനത്തിനകത്തെ വയലുകളിലിലെ കളകള്‍ നീക്കം ചെയ്ത് വന്യ മൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ പുല്ലും മറ്റും വളര്‍ത്തി എടുക്കുക തുടങ്ങിയ പദ്ധതിയും ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രസഗത്തില്‍ എ.ഡി. സി. എഫ് സൂരജ് ബന്‍ പറഞ്ഞു.പഞ്ചായത്തിന്റെയും ജനങ്ങളുടേയും
പിന്തുണയില്ലാതെ ഒന്നും വിജയപ്പിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ മേല്‍നോട്ട ചുമതല പ്രദേശവാസി പി.കെ മുനീറിനാണ്. പദ്ധതി വിജയിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ കൂടെ സഹകരണത്തില്‍
കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പിന്നീട് കൂടുതല്‍ നൂതനമായ സങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേ ശമെന്ന് പി.കെ. മുനീര്‍ പറഞ്ഞു.യോഗത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ടി. ഷിബു കുട്ടന്‍ സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ടി.സി. ജോസഫ്. ഷോള ട്രസ്റ്റ് രമേശ് മധന്‍, മോഹന്‍രാജ്, പി.കെ. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *