ബഡ്ജറ്റ് അവതരിപ്പിച്ചു
കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്കും, ഭവന നിര്‍മ്മാണത്തിനും, മാലിന്യ സംസ്‌ക്കരണത്തിനും മുന്‍തൂക്കം നല്‍കി2025-26 വാര്‍ഷിക ബഡ്ജറ്റ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂര്‍ഷ ചേനോത്ത് ബഡ്ജറ്റ അവതരിപ്പിച്ചു. കൃഷിയ്ക്കും, മൃഗ സംരക്ഷണത്തിനും 168 ലക്ഷം രൂപ ഉള്‍പ്പെടെ ഉല്‍പ്പാദന മേഖലയില്‍ 2 കോടി 8 ലക്ഷം രൂപയും സേവന മേഖലയില്‍ 21 കോടി 91 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ 3 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. 474902245 രൂപ വരവും, 469130000 ചെലവും 5772745 രൂപ മിച്ചവുമുള്ളതാണ് ബഡ്ജറ്റ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത അദ്ധ്യക്ഷയായി.യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്മാര്‍, അംഗങ്ങള്‍, നിര്‍്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഘടകസ്ഥാപന മേധാവികള്‍ മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കുടി വെള്ളത്തിന് 1 കോടി രീപയും ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപയും, ഭവന നിര്‍മ്മാണത്തിന് 6 കോടി 26 ലക്ഷം രൂപയും, വിദ്യാഭ്യാസവും യുവജന ക്ഷേമവും എന്നിവയ്ക്ക് 70 ലക്ഷം രൂപയും വയോജനങ്ങള്‍ക്കും പാലിയോറ്റീവിനുമായി 38 ലക്ഷം രൂപയും ഭിന്നശേഷി ക്ഷേമത്തിന് 22 ലക്ഷം രൂപയും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന്ന് 70 ലക്ഷം രൂപയും ദാരിദ്രൃ ലഘൂകരണ പദ്ധതികള്‍ക്കായി 7 കോടി രൂപയും, വൈദ്യുതി മേഖലയ്ക്ക് 35 ലക്ഷം രൂപയും, പശ്ചാത്തല വികസനത്തിന് 2 കോടി 40 ലക്ഷം രൂപയും അംഗന്‍വാടി പോഷകാഹാരത്തിന് 75 ലക്ഷം രൂപയും, പട്ടികജാതി വികസനത്തിന് 27 ലക്ഷവും, പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് 131 ലക്ഷം രൂപയും ടൂറിസം മേഖലയ്ക്ക് 80 ലക്ഷവും, ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് 2 കോടി 50 ലക്ഷം രൂപയും വകയിരുത്തി.





Leave a Reply