May 8, 2026

റംസാന്‍ റിലീഫ് ഉദ്ഘാടനവും അനുസ്മരണവും സംഘടിപ്പിച്ചു

0
Img 20250325 115111
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂര്‍ : കെല്ലൂര്‍ മുസ്ലിം ലീഗ് കമ്മിറ്റി റംസാന്‍ റിലീഫ് ഉദ്ഘാടനവും, സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും, വിവിത പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള മോമോന്റോ വിതരണവും സംഘടിപ്പിച്ചു.350 ഓളം കുടുംബങ്ങള്‍ക്കുള്ള റംസാന്‍ റിലീഫ് കിറ്റ് വിതരണോദ്ഘാടനം

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അഹമദ് ഹാജി നിര്‍വഹിച്ചു.ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് നിര്‍വഹിച്ചു.

ഉസ്താദ് ജാഫര്‍ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

 

കെ കെ ഇബ്രാഹിം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ നിസാര്‍ അഹമദ്, ഹമീദ് കൊച്ചി,സമദ് കണ്ണിയന്‍, സലീം കെ സി, മമ്മൂട്ടി കീപ്രത്ത്, റസാഖ് എന്‍, പൊന്നാണ്ടി ഹാരിസ് ഹാജി, ഹക്കീം പൊന്നാരന്‍,വെട്ടന്‍ ഇബ്രാഹിം ഹാജി, ആയങ്കി നാസര്‍ ഹാജി,ആഷിക് എം കെ, റംല മുഹമ്മദ്, ജമാല്‍ ഓടന്‍ പലാടങ്കണ്ടി മമ്മൂട്ടി ,ഷമീര്‍ തുരുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *