മരങ്ങള്‍ കടപ്പുഴക്കി വീണു
കാട്ടിക്കുളം തിരുനെല്ലി റോഡില്‍ ചക്കിടിയില്‍ മൂന്നു മരങ്ങള്‍ കടപ്പുഴക്കി വീണ് ഗതാഗതം തടസവും വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.ഇന്നലെ രാത്രി 10:30തോടെയാണ് മരങ്ങള്‍ റോഡിലേക്ക് വീണത്.മാനന്തവാടിയില്‍ നിന്നും അഗ്‌നി രക്ഷ സേനയെത്തി ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനോടുവില്‍ മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ ഭരതന്‍ പി കെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ ജി പ്രഭാകരന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ വിശാല്‍ ആഗസ്റ്റിന്‍, രഘു റ്റി,സി യു പ്രവീണ്‍കുമാര്‍ ,സുജിത് എം എസ്,ശ്രീകാന്ത് എ എസ്, ദീപ്തലാല്‍ എം വി ഹോം ഗര്‍ഡ് രൂപേഷ് വി ജി എന്നിവര്‍ പങ്കെടുത്തു.





Leave a Reply