August 19, 2026

വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
Img 20250326 111910
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തിരുനെല്ലി പോത്തുമൂലയില്‍ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുമൂല ഹരി നിവാസില്‍ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു ഇവര്‍. പിന്നീട് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും നൂറ്റമ്പത് മീറ്ററോളം മാറിയുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *