September 17, 2026

ഡ്രീം സിവിൽ സ്റ്റേഷൻ കളക്ടേറ്റിൽ കൽ പാർക്ക് ഒരുക്കി ശുചിത്വ മിഷൻ

0
Fdds

 

കളക്ടേറ്റിൽ കൽ പാർക്ക് ഒരുക്കി ശുചിത്വ മിഷൻ. ഡ്രീം സിവിൽ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്തെ ഉപയോഗ ശൂന്യമായ വസ്തുക്കളുപയോഗിച്ച് നിർമ്മിച്ച വേസ്റ്റ് വണ്ടർ പാർക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരത്ത് തയ്യാറാക്കിയ സൗന്ദര്യവത്ക്കരണ കൽ പാർക്ക് 13 ദിവസം കൊണ്ട് പൂർത്തീകരിച്ചതാണെന്നും ഇത് സിവിൽ സ്റ്റേഷൻ സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ടമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. സംസ്ഥാനത്താദ്യമായാണ് കളക്ടറേറ്റിനകത്ത് വേസ്റ്റ് വണ്ടർ പാർക്ക് തയ്യാറാക്കുന്നത്.

എല്ലാ വകുപ്പുളുടെയും നേതൃത്വത്തിൽ അതത് ഓഫീസുകൾ മനോഹരമാക്കണമെന്നും ഓഫീസ് മനോഹരമായി സൗന്ദര്യവത്ക്കരിക്കുന്ന വകുപ്പിന് പ്രത്യേക സമ്മാനം നൽകുമെന്നും കളക്ടർ അറിയിച്ചു. കൽ പാർക്ക് നിർമ്മാണത്തിൽ സംസ്ഥാനത്തെ സിവിൽ സ്റ്റേഷനുകൾക്ക് വയനാട് കളക്ടറേറ്റിലെ പാർക്ക് മാതൃകയാണ്.

സ്വച്ഛ് ഭാരത് മിഷൻ അർബന്റെ സ്വച്ഛ് സർവേക്ഷൻ പ്രവർത്തനങ്ങളി ലുൾപ്പെടുത്തിയാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി കൽ പാർക്ക് തയ്യാറാക്കിയത്. കളക്ടറേറ്റ് പരിസരത്തെ ഉപയോഗ്യശൂന്യമായ വാഹനങ്ങൾ, മറ്റ് വസ്തുക്കൾ പുനരുപയോഗിച്ചാണ് പാർക്ക് ഒരുക്കിയത്. ജില്ലയിൽ 2010 വരെ ഉണ്ടായിരുന്ന കളക്ടർമാർ ഉപയോഗിച്ച ഔദ്യോഗിക വാഹനമായ അംബാസിഡർ കാറിൽ ചിത്രപ്പണികൾ ചെയ്ത് പാർക്കിൽ സെൽഫി പോയിന്റ്, ഇരിപ്പിടങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാർക്കിന്റ മേൽനോട്ട ചുമതല ജില്ലഭരണ കൂടം നിർവഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *