സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനവും,റാലിയും നടത്തി
മാലിന്യമുക്ത നവ കേരള ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയെ മാലിന്യ വിമുക്തമായ ‘സമ്പൂര്‍ണ ശുചിത്വ നഗരസഭയായി’ പ്രഖ്യാപിച്ചു.
നഗരസഭ ശുചിത്വ പ്രഖ്യാപന സംഗമവും റാലിയും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത് അധ്യക്ഷയായി.ശുചിത്വ പ്രഖ്യാപനം നഗരസഭയുടെ ശുചിത്വ അംബാസിഡറും , സുപ്രസിദ്ധ സിനിമാ താരവുമായ അബു സലീം നിര്‍വഹിച്ചു.നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സത്യന്‍ മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ സമാപനം കുറിച്ചു കൊണ്ട് മാര്‍ച്ച് 30 ന് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ 28 വാര്‍ഡുകളും മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇന്ന് നഗരസഭയെ മാലിന്യമുക്ത ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചത്.
സംഗമത്തില്‍ വ്യാപാരി കുടുംബശ്രീ, വ്യവസായി ഏകോപന സമിതി, റസിഡന്‍സ് അസോസിയേഷനുകള്‍ , സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ക്ലബ്ബുകളുടെ പ്രതിനിധികള്‍, നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍,നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കറ്റ് എ.പി മുസ്തഫ, ഹരിത കേരള മിഷന്റെ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയിഷ പള്ളിയാലില്‍ , രാജാറാണി, സി കെ ശിവരാമന്‍, നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍, കൗണ്‍സിലര്‍മാരായ ഡി രാജന്‍, സുഭാഷ് പി.കെ, റൈഹാനത്ത് വടക്കേതില്‍, പി. വല്‍സല, നിജിത, റജുല, ഹരിത മിഷന്‍ കേരളം റിസോഴ്‌സ് പേഴ്‌സണ്‍ ആതിര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ദീപ, ശാന്തി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ മണിരഥന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അബ്ദുറഹിമാന്‍ പ്രാണിയത്ത്, ഹരിത കര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട് ഗീതാമണി,നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സവിത തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply