June 22, 2026

സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20250330 104520
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും ഐ ട്രസ്റ്റ് ഐ ക്ലിനിക്ക് മുട്ടിലിന്റെയും സംയുക്താഭിമുഖ്യത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വെള്ളമുണ്ടയിൽ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 

എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് സന്തോഷ്‌കുമാർ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവേദ് എം.ഡി, ആഷിഫ് തരുവണ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *