വനത്തിൽ ചത്ത ആടുകളെ തള്ളാൻ ശ്രമം; നാല് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
ബേഗൂർ : ബേഗൂർ വനമേഖലയിലും തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലുമായി 35 ഓളം ചത്ത ആടുകളെ തള്ളാൻ ശ്രമിച്ച നാല് പേർ വനം വകുപ്പിന്റെ പിടിയിലായി. രാജസ്ഥാൻ സ്വദേശികളായ സദാൻ (28), മുസ്‌താക്ക് (51), നാധു (52), ഇർഫാൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ചത്ത ആടുകളുമായി എത്തിയ ആർജെ 19 ജിജി 0567 എന്ന നാഷണൽ പെർമിറ്റ് ലോറിയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി സങ്കേതത്തിൽ ചത്ത ആടുകളെ തള്ളുന്നത് വന്യജീവി സംരക്ഷണ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വനം വകുപ്പ് അറിയിച്ചു.





Leave a Reply