ഭാസ്‌കരന്‍ അനുസ്മരണവും ഇഎംഎസ്, എകെജി ദിനാചരണവും നടത്തി
പയ്യമ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സി.എസ് ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഭാസ്‌കരന്‍ അനുസ്മരണവും ഇഎംഎസ് എകെജി ദിനാചരണവും സംഘടിപ്പിച്ചു. മുട്ടങ്കരയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ,റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ സണ്ണി ജോര്‍ജ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറിപി.ടി ബിജു, ലോക്കല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, ഏരിയ കമ്മിറ്റി അംഗം കെ.എം വര്‍ക്കി എന്നിവര്‍ സംസാരിച്ചു.സുനീഷ് ഗോപി സ്വാഗതവും ജോസ്.സി തോമസ് നന്ദിയും പറഞ്ഞു.





Leave a Reply