ഇ.എം.എസ് അനുസ്മരണം നടത്തി
മാനന്തവാടി: ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയം ‘സ്മൃതി പര്‍വ്വം’ അനുസ്മരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് പി.ടി സുഗതന് മാസ്റ്റര്‍ ഇഎംഎസും ചരിത്ര രചനയും എന്ന വിഷയം അവതരിപ്പച്ച് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി. വിനു അധ്യക്ഷനായി. ഇഎംഎസും കേരള വികസനവും എന്ന വിഷയം എസ്.അജയകുമാര്‍ അവതരിപ്പിച്ചു. ഇഎംഎസും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന വിഷയം പി.സുരേഷ് ബാബു അവതരിപ്പിച്ചു.ഗ്രന്ഥാലയം സെക്രട്ടറി കെ.പി.പോള്‍, വനിത വേദി കണ്‍വീനര്‍ ഉഷ കെ.സി തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply