പെരുന്നാള്‍ ആശംസകള്‍ കൈമാറി മന്ത്രി ഒ ആര്‍ കേളു
ചെറിയ പെരുന്നാള്‍ ദിനത്തില്‍ കേരള പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പനമരം ബദ്‌റുല്‍ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവിയുടെ കുണ്ടാലയിലെ വീട്ടിലെത്തി പെരുന്നാള്‍ ആശംസകള്‍ പരസ്പരം കൈമാറി. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദ്ദവും കൂടുതല്‍ സുദൃഡമാക്കാന്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.ഉസ്മാന്‍ മൗലവിയുടെ വീട്ടിലെത്തിയ മന്ത്രി ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.





Leave a Reply