August 22, 2026

കല്‍പ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ പതിനെട്ട്കാരന്‍ മരിച്ച നിലയില്‍

0
Img 20250401 102147
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പതിനെട്ട്കാരന്‍ കല്‍പ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഗോകുല്‍ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയോടൊപ്പം കാണാതായതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടര്‍ന്ന് സ്റ്റേഷനിലെത്തിക്കുക യുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. അമ്പലവയല്‍ നെല്ലാറചാല്‍ സ്വദേശിയാണെന്നാണ് സൂചന.ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന.

 

ഉടന്‍ തന്നെ കല്‍പ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിച്ചിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *