വേറിട്ട യാത്രയയപ്പുമായി പടിഞ്ഞാറത്തറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
പടിഞ്ഞാറത്തറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന സാമൂഹ്യ ശാസ്ത്ര അധ്യാപകനും വിമുക്തഭടനുമായ അനില്‍ മാസ്റ്ററെ യാത്രയയക്കാന്‍ തയ്യാറായി ഇറങ്ങിയ സഹപ്രവര്‍ത്തകരും പി. ടി.എയും വിദ്യാര്‍ത്ഥികളുംകണ്ടത് അദ്ദേഹത്തെ സ്വദേശമായ തോണിച്ചാലിലേക്ക് സ്വീകരിച്ചു ആനയിക്കാന്‍ എത്തിയ ഒരു കൂട്ടം വിമുക്തഭടന്മാരെയും പ്രദേശവാസികളെയും.തോണിച്ചാലില്‍ വച്ച് അദ്ദേഹത്തിന് സ്വീകരണം നല്‍കി വാദ്യഘോഷത്തോടെ ഭവനത്തിലേക്ക് ആനയിച്ചു. ക്യാപ്റ്റന്‍ രാജു, വി സി മാത്യു, പൗലോസ് മാളിയേക്കല്‍, ജോമോന്‍,ഡെന്നിസ് മാത്യു, സിബി പോള്‍, ഇന്ദിര, ലിജി ടീച്ചര്‍, മണികണ്ഠന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





Leave a Reply