August 22, 2026

പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ:സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം: എ ഐ വൈ എഫ്

0
Fsdfg

 

കല്‍പ്പറ്റ:കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിന് ഭാഗമായി വിളിച്ചുവരുത്തിയ അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആത്മഹത്യ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ജാഗ്രത പോലീസിന്റെ വിഭാഗത്തില്‍ നിന്നും ഉണ്ടാവണം.യോഗത്തില്‍ പ്രസിഡന്റ് സുമേഷ് എം സി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, അജേഷ് കെ ബി,വിന്‍സന്റ് പി, സൗമ്യ എസ്,രജീഷ്, റഹീം സി എം, ജെസ്മല്‍ അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പോലീസിന്റെ അനാസ്ഥയുടെ തെളിവാണ് സ്റ്റേഷനിഷിലെ എസ് എച്ച് ഒ ഉള്‍പ്പെടെ മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി അനേഷ്വണം നടത്തണം. പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്ന ആളുകളുടെ സംരക്ഷണം പോലും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നത് ശരിയല്ല. കല്‍പ്പറ്റ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *