August 22, 2026

ആശ്രിത നിയമനത്തില്‍ നിന്നും എയിഡഡ് മേഖലയെ ഒഴിവാക്കരുത്:കെ എസ് ടി സി

0
Sfd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സര്‍വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ (കെ എസ് ടി സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷാനവാസ് ഓണാട്ട് അധ്യക്ഷനായി.എ എ സന്തോഷ് കുമാര്‍, പി ജെ ജോമിഷ്, സിജോയ് ചെറിയാന്‍, പി ആര്‍ ദിവ്യ, എ വൈ നിഷാല, വി കെ കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

അര്‍ഹമായ ആശ്രിത നിയമനങ്ങള്‍ ഒഴിവാക്കി പുതിയ നിയമനം നടത്താന്‍ മാനേജര്‍മാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *