June 28, 2026

കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ മഹോത്സവം മറ്റന്നാള്‍ തുടങ്ങും

0
Hh

 

കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ ഇത്തവണത്തെ ക്ഷേത്ര മഹോത്സവം മറ്റന്നാള്‍ തുടങ്ങും. ഏപ്രില്‍ ഏഴു വരെയാണ് വിപുലമായ പരിപാടികളോടെ മഹോത്സവം നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്രം ജനറല്‍ സെക്രട്ടറി എം മോഹനന്‍ ,ഗിരീഷ് കല്‍പ്പറ്റ, ചന്ദ്രിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 5. 30ന് ഗണപതിഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. ഏഴുമണിക്ക് മുനിപൂജയും നടക്കും. വൈകുന്നേരം 7 .30ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വാദ്യമേളം, ശിങ്കാരിമേളം ,നാസിക് ഡോള്‍, പൂക്കാവടി ,താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള കൊടിമര ഘോഷയാത്ര പന്തിമൂല ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് കല്‍പ്പറ്റയില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും.വൈകുന്നേരം ആറുമണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. രാത്രി എട്ടിന് കര കം എഴുന്നള്ളത്തും നടക്കും.ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദഊട്ട് ഉണ്ടാകും.പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടക്കും. വൈകുന്നേരം 6. 30ന് ദീപാരാധനയും തുടര്‍ന്ന് തായമ്പകയും ഉണ്ടാകും. 7 .30 മുതല്‍ കാഴ്ച വരവുകള്‍ക്കുള്ള സ്വീകരണമാണ്. രാത്രി 12 മണിക്ക് നഗരപ്രദക്ഷിണ ഘോഷയാത്രയാണ് പ്രധാന പരിപാടി.സമാപന ദിവസമായ ഏപ്രില്‍ ഏഴിന് പുലര്‍ച്ചെ മൂന്നുമണിക്ക് കനലാട്ടവും നാലുമണിക്ക് ഗുരുസി ആട്ടവും തുടര്‍ന്ന് വിശേഷാല്‍ പൂജകളും നടക്കും. രാത്രി ഏഴിന് കരകം ഒഴുക്കല്‍ കര്‍മ്മം നടത്തി നടക്കും തുടര്‍ന്ന് 7 .30 നടക്കുന്ന വനപൂജയോടെ ഉത്സവാഘോഷ പരിപാടികള്‍ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *