June 27, 2026

11 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

0
Asddasdas

 

തൃക്കൈപ്പറ്റയില്‍ 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് ഇ.ഐ & ഐ.ബി പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.തൃക്കൈപ്പറ്റ ഭാഗത്ത് അനധികൃതമായി മദ്യം വില്‍പന നടത്തുന്നതിനിടെയാണ് വിബുലാല്‍ കെ.ബി (40) പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 2000 രൂപയും 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും കണ്ടെടുത്തു.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *