ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ച് ക്രിസ്തുരാജ പബ്ലിക് സ്‌കൂള്‍
ലഹരിക്കെതിരെ കൈകോര്‍ക്കുക എന്ന ലക്ഷ്യവുമായിക്രിസ്തുരാജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ഇടങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.ലഹരി എന്നവിപത്ത് വിദ്യാര്‍ഥികളിലുംയുവാക്കളിലും ഒരുപോലെ വില്ലനായിമാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരിക്കെതിരെ മാതൃകയായ പ്രവര്‍ത്തനം നടത്തി ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.കല്‍പ്പറ്റ,മുണ്ടേരി കാപ്പന്‍കൊല്ലി,കാവുംമന്ദം,ചുണ്ട തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് നടത്തിയത്.കല്‍പ്പറ്റ എസ് ഐ മിഥുന്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു.
പൊതുസമൂഹങ്ങളില്‍ നിന്നും ലഭ്യമാകുന്ന വ്യത്യസ്ത രൂപത്തിലും പേരിലും ഉള്ള ഇത്തരം വസ്തുക്കള്‍ ഇല്ലാതാക്കുന്നത് ഒരു വിദ്യാര്‍തിയിലൂടെ
വലിയൊരു സമൂഹത്തിനെയാണ്.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ജയ്‌സി ജോണ്‍, മാനേജര്‍ സിസ്റ്റര്‍ ആശാ റോസ്,സിസ്റ്റര്‍.ക്രിസ്റ്റിന,അധ്യാപകര്‍,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply