July 27, 2026

പുനരധിവാസ ടൗണ്‍ഷിപ്പ്: സമ്മതപത്രങ്ങളുടെ പരിശോധന നാളെ മുതല്‍

0
Joi

 

മുണ്ടക്കൈ -ചൂരല്‍മല അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ഒരുക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക്നല്‍കിയ സമ്മതപത്രങ്ങളുടെ പരിശോധന നാളെ മുതല്‍. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും വെള്ളരിമല വില്ലേജ് ഓഫീസിലേക്കും ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും സമ്മതപത്രം നല്‍കിയ വ്യക്തികളുടെ വിവരങ്ങള്‍ കൈമാറിയതായി അധികൃതര്‍ അറിയിച്ചു.വീട് ലഭിക്കാനായി അപേക്ഷ നല്‍കിയവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോസഹകരണത്തോടെ വീടോ സ്ഥലമോ ലഭ്യമായിട്ടുണ്ടോ എന്ന പരിശോധനയും നടത്തും.

സമ്മതപത്രം നല്‍കാനുള്ള ഗുണഭോക്താക്കള്‍ക്ക് നാളെകൂടെ സമ്മതപത്രം സമര്‍പ്പിക്കാം.ഇതുവരെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം 2- എ, 2-ബി യില്‍ ഉള്‍പ്പെട്ട 402 ഗുണഭോക്താക്കളില്‍ 378 പേര്‍ സമ്മതപത്രം കൈമാറിയിട്ടുണ്ട്.ഇതില്‍ 279 പേര്‍ വീടിനായും 99 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയിരിക്കുന്നത്.ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *