മേപ്പാടിയുടെ ഫ്ളവർ അലി വിടവാങ്ങി
മേപ്പാടി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന ഫ്ളവർ അലി എന്ന മുഹമ്മദലി (49) മരണപ്പെട്ടു. മേപ്പാടിയിൽ ഹോൾസെയിൽ പൂക്കച്ചവടം നടത്തി വന്നിരുന്ന മുഹമ്മദലി
ഇന്നുച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്‌ച കോഴിക്കോട് മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റ്റിൽ വെച്ച് ഇദ്ദേഹത്തിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബീഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന പത്തൊൻപത്കാരന്റെ ഹൃദയമാണ് അലിക്ക് മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാ ക്കിയതായി ആശുപത്രി വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തി രുന്നു. എന്നാൽ ഇന്നുച്ചയോടെ മരണവിവരമാണ് മേപ്പാടിക്കാർക്ക് കേൾക്കേണ്ടി വന്നത്. മേപ്പാടിയിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദലിയു ടേത്. പൊതുദർശനം ഇന്ന് രാത്രി പൂത്തകൊല്ലി മദ്രസാ ഹാളിൽ നടക്കും. രാത്രി പത്ത് മണിക്ക് മേപ്പാടി ജുമാ മസ്‌ജിദിൽ മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടത്തും.





Leave a Reply