June 27, 2026

‘മാലിന്യ മുക്ത നവകേരളം’ ബ്ലോക്ക് തല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടത്തി

0
;lj;

 

മാനന്തവാടി:’മാലിന്യമുക്ത നവകേരളം’പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തല പുരസ്‌കാര പ്രഖ്യാപനവും, വിതരണവും നടത്തി.മികച്ച ഹരിത ഗ്രാമ പഞ്ചായത്തായി തവിഞ്ഞാലിനെയും, മികച്ച രണ്ടാമത്തെ ഹരിത ഗ്രാമപഞ്ചായത്തായി വെള്ളമുണ്ടയേയും തിരഞ്ഞെടുത്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ പുതുശ്ശേരിക്കാണ് മികച്ച ഹരിത വാര്‍ഡിനുള്ള പുരസ്‌കാരം.മികച്ച ഹരിത സി.ഡി.എസ്. ആയി എടവക ഗ്രാമപഞ്ചായത്തിനെയും, മികച്ച ഹരിത സ്ഥാപനമായി എടവക കുടുംബാരോഗ്യ കേന്ദ്രത്തെയും തിരഞ്ഞെടുത്തു.മികച്ച ഹരിത ടൗണായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ യവനാര്‍കുളത്തെയും, മികച്ച പൊതു ഇടമായി കാട്ടിമൂലയെയും തിരഞ്ഞെടുത്തു.എടവക ഗ്രാമപഞ്ചായത്തിലെ പള്ളിക്കല്‍ ജി.എല്‍.പി.എസിനാണ് മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം.

 

കണ്ണൂര്‍ സര്‍വ്വകലാശാല ബി.എഡ്.സെന്ററിന് മികച്ച ഹരിത കലാലയത്തിനുള്ള പുരസ്‌കാരം ലഭിച്ചു.വെള്ളമുണ്ട 8/4 പബ്ലിക് ലൈബ്രറിക്കാണ് മികച്ച ഹരിത വായനശാലക്കുള്ള പുരസ്‌കാരം.മികച്ച ഹരിത വീടായി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രാനിജ രാമചന്ദ്രന്റെ വീടിനെ തിരഞ്ഞെടുത്തു.സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് ഐ.എ. എസ്. പുരസ്‌കാര വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് സ്വാഗതം പറഞ്ഞു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ ,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.സി ജോയി,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത്
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വിജോള്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍,മെമ്പര്‍മാരായ പി. ചന്ദ്രന്‍,ഇന്ദിര പ്രേമചന്ദ്രന്‍,വി. ബാലന്‍,അസീസ് വാളാട്,ബി. എം. വിമല,ജോയ്സി ഷാജു,രമ്യ താരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി നന്ദി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *