സായാഹ്ന ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കല്‍പ്പറ്റ കളക്ടറേറ്റിന് മുന്‍പില്‍ സായാഹ്ന ധര്‍ണ നടത്തി.സായാഹ്ന ധര്‍ണ്ണ സംസ്ഥാന സമിതി ഓഡിറ്റര്‍ ഷിഹാബുദീന്‍ ഒ യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ,ട്രഷറര്‍ ആശ്രയകുമാരന്‍, സുമേഷ്, ശുഭമോള്‍, വിരമിച്ച പങ്കാളത്ത പെന്‍ഷനില്‍പ്പെട്ട പത്മിനി എന്നിവര്‍ സംസാരിച്ചു.കേരളത്തില്‍ 2013 ഏപ്രില്‍ 1 നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കുഴിച്ച പങ്കാളിത്ത പെന്‍ഷന്‍ എന്ന ചതിക്കുഴി ഇന്ന് 12 വര്‍ഷങ്ങള്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ജീവനക്കാര്‍ രണ്ടു തട്ടില്‍ തന്നെയാണെന്ന് സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ആരോപിച്ചു.
ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ ഇവിടെ ഓരോ ദിവസവും സംസ്ഥാന സര്‍ക്കാര്‍ ഓരോരോ കമ്മിറ്റികളെ നിയോഗിച്ച് പങ്കാളിത്ത പെന്‍ഷനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.





Leave a Reply