ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവത്തില്‍ പ്രസാദ ഊട്ട് നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തില്‍ 5000-ല്‍ അധികം ഭക്തജനങ്ങള്‍ പങ്കാളികളായി. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പ്രസാദ ഊട്ട് വൈകുന്നേരം 4 .30മണി വരെ തുടര്‍ന്നു. ഏച്ചോം ഇല്ലത്തെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പാചക സംഘമാണ് 8 കൂട്ടം വിഭവങ്ങള്‍ ഒരുക്കിയത്. ക്ഷേത്രം സ്റ്റേജില്‍ കരോക്കെ ഗാനമേളയും നടത്തി.വൈകുന്നേരം വയനാട്ടിലെ പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിച്ച ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
പരിപാടികള്‍ക്ക് എം.മോഹനന്‍, കെ. രാജന്‍, ഗിരീഷ് കല്‍പ്പറ്റ, വി. കെ. ബിജു, എ.സി. അശോക് കുമാര്‍, ആര്‍. മോഹന്‍ കുമാര്‍, എം.കെ. ഗ്രീഷിത്ത്, എ.എസ്. ബാലമുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply