June 27, 2026

ജില്ല സമ്പൂർണ്ണ സാക്ഷരതയിലേക്ക്; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ടത്തിന് തുടക്കം

0
Img 20250405 205440
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: വയനാട് ജില്ലയെ 100 ശതമാനം സാക്ഷരതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് രാമഗിരി ഉന്നതിയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങ് നിർവഹിച്ചു.

 

ഫോൺ വഴി ശേഖരിച്ച നിരക്ഷരരുടെ വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് മൂന്നാം ഘട്ട പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. കണ്ടെത്തിയ നിരക്ഷരരായ ആളുകളെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ച് സാക്ഷരതാ സർട്ടിഫിക്കറ്റുകൾ നൽകും. തുടർന്ന്, ഈ സർട്ടിഫിക്കറ്റ് നേടിയവർക്ക് നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിൽ ചേരാനും, അതിനുശേഷം ഇന്ത്യയിലെ ഏതൊരു യൂണിവേഴ്സിറ്റിയിലും ഡിഗ്രി പഠനം നടത്താനും അവസരം ലഭിക്കും. ആദിവാസി വിഭാഗക്കാർ കൂടുതലുള്ള ജില്ലയിൽ ഈ പദ്ധതിയിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

 

ജില്ലയിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന സർവ്വേ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, എസ് സി/ എസ് ടി പ്രമോട്ടർമാർ, പ്രേരക്മാർ, ആശ വർക്കർമാർ, തുല്യതാ പഠിതാക്കൾ, വിദ്യാർത്ഥികൾ, മേറ്റുമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകും.

 

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ജി ബേബി വർഗീസ്, മിനി സാജു, ആശ വർക്കർ ആമിന വി പി, പി വി ജാഫർ, വാർഡ് മെമ്പർ ടി പി ഷിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *