August 23, 2026

ജ്യോതിര്‍ഗമയ കേശസമര്‍പ്പണം നടത്തി

0
Dfsd

 

മാനന്തവാടി :കേശദാനം സ്‌നേഹദാനം എന്ന സന്ദേശവുമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിര്‍ഗമയ കേശ ശേഖര സമര്‍പ്പണം നടത്തി. സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ഷിനോജ് ഫാ. ആല്‍ബിന്‍ മൂഞ്ഞനാട്ടിന് കേശ ശേഖരം കൈമാറി. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കല്‍ അധ്യക്ഷനായി.വിദ്യാലയങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മുടി ദാനം ചെയ്യാന്‍ സന്നദ്ധതയറിയിക്കുന്നവരില്‍ നിന്നും മുറിച്ചെടുക്കുന്ന മുടി ആലുവയില്‍ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത്.

എംജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോണ്‍ ബേബി, ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ എബിന്‍ പി. ഏലിയാസ്, സഹ വികാരി ഫാ.വര്‍ഗീസ് താഴത്തേക്കുടി, ബിനു വാണാക്കുടി, റിജോ നടുത്തോട്ടം, ബെറ്റി പള്ളിപ്പാടന്‍, അനില വാഴത്തോട്ടം, രാജു അരികുപുറം, മനോജ് കല്ലരിക്കാട്ട്, ഷീബ ചുണ്ടക്കാട്ടില്‍, വര്‍ഗീസ് വലിയപറമ്പില്‍, മിന്നു മറ്റമന, അനീഷ് പാറയടി എന്നിവര്‍ പ്രസംഗിച്ചു. ജ്യോതിര്‍ഗമയും കമില്ലസ് ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് കാന്‍സര്‍ ചികിത്സയില്‍ മുടി നഷ്ടമാകുന്ന നിര്‍ധനരായ ഒട്ടേറെ രോഗികള്‍ക്കാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇവര്‍ സൗജന്യമായി വിഗ് എത്തിച്ചു നല്‍കിയത്.

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വിഗ് സൗജന്യമായി നല്‍കുകയും ചെയ്യും . കാന്‍സര്‍ ബാധിതരായ സ്ത്രീകളില്‍ കീമോതെറാപ്പി ആരംഭിക്കുന്നതിനോടൊപ്പം മുടി കൊഴിഞ്ഞുപോകുന്നത് പതിവാണ് . ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടിക്കുകയും സ്വയം ഉള്‍വലിയുകയും ചെയ്യുന്ന രോഗികള്‍ക്ക് വിഗ് ലഭിക്കുന്നതിലൂടെ വലിയ ആത്മവിശ്വാസമാണ് ലഭിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒട്ടേറെ ആളുകളിപ്പോള്‍ കേശദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ്ഗ് വിതരണത്തിന് വേണ്ടി മാത്രം മുടി നീട്ടി വളര്‍ത്തിയ ശേഷം മുറിച്ച് നല്‍കിയ ആണ്‍കുട്ടികളും നിരവധിയാണ്. 30 സെന്റി മീറ്റര്‍ നീളമുള്ള മുടിയാണ് ഒരാളില്‍ നിന്ന് ശേഖരിയ്ക്കുക. കേശദാനത്തിന് സന്നദ്ധരായവര്‍ക്ക് വിളിയ്ക്കാം – ഫോണ്‍ 9497043287

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *