മോഷ്ടിച്ച ബൈക്കുകളുമായി വയനാട് സ്വദേശികള്‍ പോലീസ് പിടിയിലായി
താമരശ്ശേരി:വയനാട് ചുരത്തില്‍ ഇന്ന് പുലര്‍ച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ടിച്ച രണ്ടു ബൈക്കുകള്‍ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ പിണങ്ങോട് അമൃത നിവാസില്‍ അഭിഷേക് (18)പിണങ്ങോട് പറമ്പാടന്‍ അജ്‌നാസ് (18) ചുണ്ടയില്‍ മോതിരോട്ട് ഫസല്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മോഷണത്തില്‍ രണ്ടു കേസുകളാണ് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്.പ്രതികള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്തു വരികയാണ്.വൈകാതെ കോടതിയില്‍ ഹാജരാക്കും.
ഫസല്‍ ഓടിച്ചിരുന്ന KL 60 D 5143 ബൈക്കും, മറ്റു രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന KL 11 L 6569 നമ്പര്‍ ബൈക്കുമാണ് പോലീസ് പിടികൂടിയത്.





Leave a Reply