സൈന്‍ റീജിയണല്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതി പ്രഖ്യാപിച്ചു
മലബാറിലെ 20 പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 റീജിയണല്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കുകയാണ് പദ്ധതി. കൂളിവയല്‍ ആസ്ഥാനമായി കഴിഞ്ഞ 15 വര്‍ഷത്തിലേറെ കാലമായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈന്‍ കൂട്ടായ്മയുടെ നാഷണല്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.പ്രാദേശിക സംഘങ്ങള്‍, മഹല്ലുകള്‍, സന്നദ്ധ കൂട്ടായ്മകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതി സൈന്‍ വിഭാവനം ചെയ്യുന്നത്.സൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.റാശിദ് ഗസ്സാലി പദ്ധതി അവതരണവും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വവും നല്‍കി.
സ്വയം സഹായ സംഘങ്ങള്‍, പലിശ രഹിത വായ്പാ പദ്ധതികള്‍, തൊഴില്‍ പരിശീലനം, ആരോഗ്യ ധാര്‍മിക ബോധവല്‍ക്കരണം, സെക്യൂരിറ്റി സ്‌കീം, സാംസ്‌കാരിക കൂട്ടായ്മകള്‍ തുടങ്ങി നിരവധി നൂതനമായ പദ്ധതികളുടെ ഒരു കണ്‍സോര്‍ഷ്യം എന്ന രീതിയിലാണ് ഞഞഇ കള്‍ പ്രവര്‍ത്തിക്കുക. നാടിനും സമൂഹത്തിനും മാതൃകയാക്കാവുന്ന രാജ്യ നിര്‍മ്മിതിയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന മാതൃകാ ഗ്രാമങ്ങളായി വളര്‍ത്തുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വിജയകരമായി സൈന്‍ നടപ്പിലാക്കിയ പ്രസ്തുത പദ്ധതി മുന്‍കൂട്ടി സന്നദ്ധത അറിയിച്ച 20 പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സൈന്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇതൊരു വലിയ ഉത്തരവാദിത്വവും അതിലേറെ പ്രതീക്ഷയുമാണ്.വൈസ്. ചെയര്‍മാന്‍ അബ്ദുല്ല ദാരിമി അധ്യക്ഷത വഹിച്ച സദസ്സില്‍ ഇരുന്നൂറോളം പ്രതിനിതികള്‍ പങ്കെടുത്തു. സൈന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബ്ലാത്തൂര്‍ പികെ അബൂബക്കര്‍ ഹാജി, എംകെ സുലൈമാന്‍ഹാജി, പിസി ഇബ്രാഹിം ഹാജി കമ്പ്‌ലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബാസിം ഗസ്സാലി സ്വാഗതവും ഓര്‍ഗാനിസിങ് സെക്രട്ടറി നൗഫല്‍ ഗസ്സാലി നന്ദിയും പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526781238, 9656774994





Leave a Reply