ബാണാസുര ഡാം കനാല്‍ വഴി വാരാമ്പറ്റ പാടശേഖരത്തില്‍ വെള്ളം ലഭ്യമാക്കണം
പടിഞ്ഞാറത്തറ:ബാണാസുര ഡാമില്‍ നിന്നും ഓവര്‍ ഫ്ളൂ ആയ വെള്ളം കനാല്‍ വഴി നെല്‍ കൃഷിക്ക് ജലസേചന സൗകര്യം നല്ക്കാന് 30 വര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി ഇപ്പോഴും തൂണില്‍ നില്‍ക്കുകയാണ്. കക്കയം വഴി കോഴിക്കോട് ജില്ലയില്‍ ജലസേചന പദ്ധതി പൂര്‍ത്തിയായെങ്കിലും ഇവിടെ ഇഴഞ്ഞ് നീങ്ങുകയുമാണ്. ഉദ്യോഗസ്ഥരുടെ അലംഭാവം നീക്കി പ്രവര്‍ത്തി പൂര്ത്തീകരിണമെന്നും, വാരാമ്പറ്റ പാടശേഖരത്തില്‍ വെള്ളം ലഭ്യമാക്കണമെന്നും വാരാമ്പറ്റ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷനായി. കെ.എന്‍.സുരേഷ് ബാബു, കെ.പി.അമ്മത്, സുരേഷ് കെ കെ , കെ.പി. ബാബു, അമ്മത് സി.എച്ച്, സജീവന് കെ ,മോയി കണ്ണാടി എന്നിവര്‍ സംസാരിച്ചു.
മഹാത്മാ ഗാന്ധി കുടുംബ സംഗമത്തില്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി.അമ്മത് പ്രസിഡണ്ട് , കെ.എന്‍.സുരേഷ് ബാബു സീനിയര്‍ വൈസ് പ്രസിഡണ്ട് ,സുരേഷ് കെ കെ ജനറല്‍ സെക്രട്ടറി , മോയി കണ്ണാടി ട്രഷറര്‍




Leave a Reply