പരിസ്ഥിതി സംരക്ഷണം ലഹരിയാവണം;എം.പി നവാസ്
കല്‍പ്പറ്റ: ലീഗ് ഫോര്‍ എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ജല ജാഗ്രത ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലഹരിയാവണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എം.പി നവാസ് അഭിപ്രായപ്പെട്ടു.ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അച്ചാരത്ത് അധ്യക്ഷനായി.ഏപ്രില്‍ 21 ന് കൊയിലേരിയില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.പ്രസംഗം, റീല്‍സ്, ഉപന്യാസ മത്സരങ്ങളാണ് നടക്കുക.
ജില്ലയിലെ എല്ലാ കുടുംബങ്ങളിലും ജല ബജറ്റിന്‍് പ്രാധാന്യം ചര്‍ച്ച ചെയ്യിപ്പിക്കുക എന്നതാണ് മത്സരങ്ങളുടെ ലക്ഷ്യം.ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതി വിദഗ്ധര്‍ പരിപാടിയില്‍ സംബന്ധിക്കും.അബു ഗൂഡ ലായ്, മുഫീദ തസ്നി, ഫസല്‍ സി.എച്ച്, ടി അവറാന്‍ നെന്മേനി, അസീസ് വെള്ളമുണ്ട ഉസ്മാന്‍ തരുവണ, മുത്തലിബ് ദ്വാരക, വി ഹുസൈന്‍ പ്രസംഗിച്ചു.





Leave a Reply