May 31, 2026

വന്യമൃഗശല്യം രൂക്ഷം: അടിക്കാടുകള്‍ വെട്ടാത്തതില്‍ സി.പി.ഐ.എം പ്രതിഷേധം

0
Jlokhpo

മാനന്തവാടി: വനാതിര്‍ത്തിയിലെ പിലാക്കാവ്, പഞ്ചാരക്കൊല്ലി പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യം നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം കണിയാരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിങ്കളാഴ്ച രാവിലെ 10.30 ഓടെ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു.പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റുക, വിവിധ ആവശ്യങ്ങള്‍ക്കുള്ള വനംവകുപ്പ് എന്‍.ഒ.സി. വിതരണം വേഗത്തിലാക്കുക, വന്യമൃഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു.സമരം ശക്തമായതോടെ ഡി.എഫ്.ഒ. അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന്, അടിക്കാടുകള്‍ വെട്ടുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും, വിവിധ അപേക്ഷകള്‍ പരിശോധിച്ച് സമയബന്ധിതമായി എന്‍.ഒ.സികള്‍ വിതരണം ചെയ്യുമെന്നും, വന്യമൃഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്നുമുള്ള ഉറപ്പ് അധികൃതര്‍ നല്‍കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എം. നേതാക്കള്‍ സമരം അവസാനിപ്പിച്ചു.

എ.കെ. റൈഷാദ്, ജെയിംസ് വര്‍ഗ്ഗീസ്, രാജു മൈക്കിള്‍, അജിത്ത് വര്‍ഗ്ഗീസ്, ടി.എ. പാത്തുമ്മ, വിധുബാല വിജയന്‍, കെ.പി. ഉസ്മാന്‍, യു.കെ. കരുണാകരന്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സി.പി.ഐ.എം. നേതാക്കള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *