പടക്കക്കട ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:പ്രിയദര്‍ശിനി സഹകരണ പടക്കകടയുടെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: ടി ജെ ഐസക് നിര്‍വഹിച്ചു. വിഷുക്കാല ആഘോഷ വിപണിയോട് അനുബന്ധിച്ച് ജില്ലാ മൊത്ത വ്യാപാര ഉപഭോക്ത സഹകരണ സ്റ്റോറിന്റെ കീഴില്‍ കല്‍പ്പറ്റ പിണങ്ങോട് റോഡിലാണ് പടക്കകട തുടങ്ങിരിക്കുന്നത്.സംഘം പ്രസിഡണ്ട് എം. വി. രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
സംഘം വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ മാസ്റ്റര്‍, ഡയറക്ടര്‍മാരായ കെ. കെ. രാജേന്ദ്രന്‍, ആര്‍ .രാമചന്ദ്രന്‍, കെ. അബ്ദുല്‍ റസാഖ്, ജീമോന്‍ പി. ജെ, പി. ഉഷ, ഹര്‍ഷല്‍ കോന്നാടന്‍, ശ്രീലത എം. എസ്, രാജി പി. ടി, മേഘകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply