അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അരുണ്‍. പ്രസാദ് ഇയും സംഘവും വാളാട് കരിക്കാട്ടില്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു.വാളാട്, വരയാല്‍ , ഭാഗങ്ങളില്‍ ചാരായം വില്‍പ്പന നടത്തിയ വരയാല്‍, കരയോത്തുങ്കല്‍ വീട്ടില്‍ ബാലചന്ദ്രന്‍. കെ (56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്.10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്. സി, സനൂപ് കെ. എസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഡ്രൈവര്‍ ), ഷിംജിത്ത്. പി എന്നിവരും പങ്കെടുത്തു.പ്രതിയെ ജെഎഫ്‌സിഎം മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കും.





Leave a Reply