കാര്‍ നിയന്ത്രണം വിട്ട് യാത്രികരായ ആറ് പേര്‍ക്ക് പരിക്ക്
ഉല്ലാസ യാത്രക്കെത്തിയെ കാസര്‍കോട് ആലമ്പാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് കാര്‍ യാത്രികരായ ആറ് പേര്‍ക്ക് പരിക്കേറ്റു. കുഴിനിലം പുത്തന്‍പുരയിലാണ് ഇന്ന് രാവിലെ 9.30 ഓടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികരായ ശിഹാബുദ്ധീന്‍ (34) ഖലീല്‍ (32),നസ്ര( 23),കെന്‍സ് (1), മുഫീദ (25) ഇസാം (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നസ്ര ഒഴികെ മറ്റാര്‍ക്കും കാര്യമായ പരിക്കില്ല. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമികമായ വിവരം.





Leave a Reply