അവധിക്കാല ആയുഷ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കമ്പളക്കാട് :കമ്പളക്കാടിലെ വിവിധ ഗോത്ര ഊരുകളിലെ കുട്ടികള്‍ക്കായുള്ള അവധിക്കാല ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് പുളിക്കല്‍ കുന്ന് പഠന കേന്ദ്രത്തില്‍ വച്ചു സംഘടിപ്പിച്ചു.ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ക്ലാസ്.ആരോഗ്യ പോസ്റ്റര്‍ എക്‌സിബിഷനും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു.ട്രൈബല്‍ ഫെസിലിറ്റേറ്റര്‍ ശ്രീമതി സുമ സ്വാഗത പ്രസംഗം നടത്തി.ഡോ :അനുപമ ലോകാരോഗ്യ ദിന സന്ദേശം നല്‍കി.ഡോ :അരുണ്‍ ബേബി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി.കുട്ടികള്‍ക്കായുള്ള വിവിധ മാനസിക ഉല്ലാസ പരിപാടികള്‍, ചിത്ര രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.ട്രൈബല്‍ യൂണിറ്റ് അംഗങ്ങളായ സുര്‍ജിത്,പ്രിയേഷ്,ട്രൈബല്‍ ഫെസിലിറ്റേറ്റര്‍ ചൈതന്യ, ട്രൈബല്‍ പ്രൊമോട്ടര്‍ രമ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply