സൗജന്യ പുസ്തക വിതരണവും നടത്തി
കല്‍പ്പറ്റ : ഹിദായത്തുല്‍ മുസ്ലിം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ പ്രവേശനോത്സവവും മഹല്ല് റിലീഫ് കമ്മിറ്റി സൗജന്യ പുസ്തക വിതരണവും നടത്തി.ഖത്വീബ് അബൂസ്വാലിഹ് ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറല്‍ മരക്കാര്‍ ഹാജി അധ്യക്ഷനായി.പുസ്തക വിതരണത്തിന് അബ്ദുള്ള ഹാജി, അഹമ്മദ് ഹാജി വാണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി അഹമ്മദ് വളവില്‍, നാസര്‍ മുസ് ലിയാര്‍, മുഹ്‌മ്മദലി സുഹ്രി, സാബിത്വ് ഗസ്സാലി, സലീം ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചടങ്ങില്‍ ആദരിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. മദ്‌റസയിലെ അദ്ധ്യാപകരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.





Leave a Reply