May 31, 2026

കുടുംബശ്രീ സിഡിഎസ് വായ്പാ വിതരണം ഏപ്രിൽ 10 ന്; ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ

0
img_20250408_192455
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സിഡിഎസ് മുഖേന നൽകുന്ന വായ്പയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 10 ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൽ കലാം ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

 

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ വായ്പാ പദ്ധതി നടപ്പാക്കുന്നത്. കോർപ്പറേഷൻ മുഖേന സിഡിഎസ്സുകൾക്കാണ് വായ്പ അനുവദിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *