June 27, 2026

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

0
img_20250408_192116
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ നടത്തി. തിരുവനന്തപുരത്ത് ജലഭവന്റെ മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

 

സുൽത്താൻ ബത്തേരി ഡിവിഷൻ ഓഫീസിൽ നടന്ന ധർണ്ണ ഐ എൻ ടി യൂ സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരൻ്റെ കുടിവെള്ള സ്രോതസ്സായ ജല അതോറിറ്റിയെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കുന്ന സർക്കാർ നയം എന്തു വിലകൊടുത്തും ചെറുത്തുതോൽപ്പിക്കാൻ ഐ എൻ ടി യൂ സി ജീവനക്കാർക്ക് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *