July 1, 2026

സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം കിടിലന്‍ ഓഫറുകളും വിലക്കുറവും; സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ നാളെ മുതല്‍

0
ljkh

 

 

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റര്‍ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, നഗരസഭ കൗണ്‍സിലര്‍ എസ്. ജാനകി അമ്മാള്‍, സപ്ലൈകോ ചെയര്‍മാന്‍ പി ബി നൂഹ്, മാനേജിങ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്‍പ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റര്‍ ഫെയര്‍ ആയി പ്രവര്‍ത്തിക്കുക.

ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *