കഞ്ചാവുമായി അസം സ്വദേശികളായ യുവാക്കള്‍ പിടിയില്‍
തിരുനെല്ലി: തിരുനെല്ലിയില്‍ കഞ്ചാവുമായി അസം സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുര്‍ത്തി (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് യഥാക്രമം 51 ഗ്രാം, 31 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ബാവലിയില്‍ തിരുനെല്ലി എസ്.എച്ച്.ഓ ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.പിടിയിലായ സഞ്ജു നായക്, മനേഷ് പുര്‍ത്തി എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് തിരുനെല്ലി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.





Leave a Reply