May 8, 2026

കരാത്തേ താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

0
dfd

കല്‍പ്പറ്റ :തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 11,12,13 തീയതികളിലായി നടക്കുന്ന ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിനായി വയനാട് ജില്ലയില്‍ നിന്നും പോകുന്ന താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. മൂന്ന് വാഹനത്തിലായി നൂറോളം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍ ഫ്‌ലാഗ് ഓഫ് ചെയിതു.
കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി സെന്‍സായി സുരേഷ്, ഡി പോള്‍ പ്രിന്‍സിപ്പാള്‍ ജോസഫ്, അസോസിയേഷന്‍ ഭാരവാഹികളായ ഷിജു, മനോജ്, ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാന ഒളിമ്പിക് അസോസിയേഷനും, സംസ്ഥാന കരാട്ടെ അസോസിയേഷ നും സംയുക്തമായുമായാണ് പ്രഥമ ഓപ്പണ്‍ കരാട്ടെ മത്സരം സംഘടിപ്പിക്കുന്നത് വിവിധ കാറ്റഗറിയിലായി 6500 താരങ്ങള്‍ പങ്കെടുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *