പാചക വാതക വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
സുൽത്താൻ ബത്തേരി: ഈസ്റ്റർ വിഷു ആഘോഷങ്ങൾക്കിടെ പാചക വാതകത്തിന് കേന്ദ്ര സർക്കാർ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻ സി പി (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധർണ്ണയിൽ ഉയർന്നത്.
ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. റഫീഖ് കെ അദ്ധ്യക്ഷത വഹിച്ചു. ജോയ് പോൾ, കമറുദ്ധീൻ ഖാജ, ശ്രീജിത്ത് ഒ എസ്, അബു കോളിയാടി, ബാലൻ കെ, മല്ലിക ആർ, പ്രദീപ് പണിക്കർ, പി ഡി ശശി, ഷമീർ എസ്, രതീഷ് ഇരുളം, ത്യാഗരാജൻ കെ യൂ, ഫൈസൽ സുഹറ, റെന്നി മുള്ളൻ കൊല്ലി തുടങ്ങിയ നേതാക്കൾ പ്രതിഷേധ ധർണ്ണയിൽ സംസാരിച്ചു. പാചക വാതക വില വർദ്ധനവ് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നും സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ധർണ്ണയിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു.





Leave a Reply