സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ എഐ ആപ്പ് നിര്‍മിക്കാന്‍ കേരള പോലീസ്
സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനവുമായി സൈബര്‍ പോലീസ്. പൊതുജനങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കിയാല്‍ ഈ സംവിധാനംവഴി അതിന്റെ റിസ്‌ക് എത്രയെന്നുകാട്ടി വിശ്വാസ സ്‌കോര്‍ (ട്രസ്റ്റ് സ്‌കോര്‍) നല്‍കും.ഇത് മനസ്സിലാക്കി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ ഒഴിവാക്കുകയോ നടത്തുകയോ ചെയ്യാം. കേരളാ പോലീസിന്റെ സൈബര്‍ ക്രൈംസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാണ് ശ്രമം.
ഉപയോക്താക്കള്‍ ആപ്പില്‍ നല്‍കുന്ന ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, ഇ-മെയില്‍ ഉള്ളടക്കങ്ങള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, തുടങ്ങിയവയൊക്കെ പരിശോധിച്ചാണ് ഈ നിര്‍മിത ബുദ്ധി ആപ്പ് ട്രസ്റ്റ് സ്‌കോര്‍ നല്‍കുന്നത്.
വിശ്വസനീയം, സംശയാസ്പദം, തട്ടിപ്പുകാരുടേത് തുടങ്ങിയ രീതിയിലാകും ട്രസ്റ്റ് സ്‌കോര്‍. സൈബര്‍ പോലീസിന്റെയും കേന്ദ്ര സംവിധാനങ്ങളുടെയും വിവര സഞ്ചയത്തില്‍നിന്ന് തിരഞ്ഞാണ് ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമൊക്കെ വ്യാജമാണോ, നേരത്തേ തട്ടിപ്പില്‍ ഉള്‍പ്പെട്ടതാണോ എന്നതൊക്കെ ആപ്പ് കണ്ടെത്തുക.





Leave a Reply