പടിഞ്ഞാറത്തറ ബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന്;എല്‍ ഡി എഫ് വിട്ടു നില്‍ക്കും
പടിഞ്ഞാറത്തറ: സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് റിസീവര്‍ ഭരണത്തിലായിരുന്നു. ഏറെ വിവാദത്തിലായ ബാങ്ക് തിരഞ്ഞടുപ്പിന് കഴിഞ്ഞ മാസമാണ് അനുമതി ലഭിച്ചത്. അതേ സമയം യുഡിഎഫിലെ പട്ടിക ജാതി , പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ തിരഞ്ഞടുപ്പില്‍
1069 പേരേ അന്യായമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് ഇവര്‍ വോട്ടര്‍മാരല്ലന്ന കണ്ടത്തി.ഇതിനെതിരെ എല്‍ ഡി എഫ് നല്‍കിയ അപ്പീല്‍ തള്ളി.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റിസീവര്‍ ഭരണത്തിലാണ് ബാങ്ക്.
ഒന്‍പതംഗം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ എസ് സി ,എസ്ടി സ്ഥാനാര്‍ത്ഥി കെ. കൃഷ്ണന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ നാമ നിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ് വിജയം .ഇതിനെതിരെ എല്‍.ഡി.എഫ് നല്‍കിയ അപ്പീല്‍ കോടതി തള്ളി.
അതേ സമയം പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന 1500ല്‍ പരം വോട്ടുകള്‍ യു ഡി എഫ് ഭരണസമിതി അനധികൃതമായി ഒഴിവാക്കിയെന്നാരോപിച്ച് പ്രതിഷേധ സൂചകമായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 2023-24 സഹകരണ ഓഡിറ്റ് പ്രകാരം ബാങ്ക് കരകയറാന്‍ ആവാത്ത വിധം തകര്‍ന്നിരിക്കുകയാണ് എന്നാണ്.
73 വര്‍ഷത്തോളം പാരമ്പര്യമുള്ള ബാങ്ക് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടും,കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷാപാതപരമായ പ്രവര്‍ത്തനങ്ങളും കാരണംനിലവില്‍ 130%ത്തിലധികം നഷ്ടത്തിലാണ്.
ബാങ്കിന്റെ നിലവിലെ നഷ്ടം 20 കോടിയോളം രൂപ വരും ഭരണസമിതിയുടെ സ്വജന പക്ഷപാതത്തിന്റെ ഭാഗമായിചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമായി കോടികളുടെ ലോണ്‍ അനുവദിക്കുകയും കുടിശ്ശികയായിട്ടും ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതായും എല്‍ ഡി എഫ് ആരോപിച്ചു.





Leave a Reply