ബാവലി മഖാം ഉറൂസിന് പതാക ഉയര്‍ന്നു
മാനന്തവാടി:വയനാട്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ സയ്യിദ് ബാവ അലി (റ) തങ്ങളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു. ജുമുഅ നിസ്കാര ശേഷം മഹല്ല് പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി പതാക ഉയര്‍ത്തി. എടരിക്കോട് ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ ശിഹാബ് തങ്ങള്‍,സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ വാഫി കാവനൂര്‍ തുടങ്ങിയവര്‍ മഖാം സിയാറത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന മൗലിദ് സദസ്സില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
രാത്രി എസ് മുഹമ്മദ് ദാരിമി ഉസ്താദിന്റെ അധ്യക്ഷതയില്‍ നടന്ന മജ്ലിസുന്നൂര് ആത്മീയ മജ്ലിസ് മുഹമ്മദ് ഹൈതമി വാവാട് പ്രഭാഷണം നടത്തി.
സയ്യിദ് ശഹീര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ആത്മീയ മജ്ലിസിന് നേതൃത്വം നല്കി.ഇന്ന് വൈകുന്നേരം നടക്കുന്ന ദിക്റ് ഹല്‍ഖ മജ്ലിസില്‍ സയ്യിദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും.സയ്യിദ് ശിഹാബുദ്ദീന് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ശഹീര്‍ അലി തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. അബ്ദു റസാഖ് ദാരിമി അരീക്കോട് ഉദ്ബോധനം നടത്തും. സയ്യിദ് സ്വഫ്വാന് തങ്ങള്‍ ഏഴിമല ആത്മീയ മജ്ലിസിന് നേതൃത്വം നല്‍കും





Leave a Reply