July 28, 2026

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
img_20250414_093448
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിൽസൺ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് നിഗമനം. തുടർന്ന് ഇയ്യാൾ വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലവും മറ്റുമാണ് ജിൽസൺ ഇത്തരത്തിൽ ചെയ്‌തെന്നാണ് ആദ്യ വിവരം. മരിക്കാൻ പോകുന്നതിന്റെറെ സൂചന നൽകി കൊണ്ട് ജിൽസൺ സുഹൃത്തിന് അർധരാത്രി ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാൽ പുലർച്ചെയാണ് സുഹൃത്ത് സന്ദേശം കണ്ടതെന്നും ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. സംഭവ സമയം മക്കൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായതിനാൽ ഒന്നുമറിഞ്ഞില്ലായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *